രാജ്യാന്തര വിമാന സർവീസുകളുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുമായി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, എയർലൈനുകൾ വിദേശ സർവീസ് നടത്താൻ ഇന്ധനം വാങ്ങുമ്പോൾ എക്സൈസ് നികുതി നൽകേണ്ടതില്ല. അതേസമയം, ആഭ്യന്തര സർവീസുകൾ നടത്താൻ ഇന്ധനം വാങ്ങുമ്പോൾ എക്സൈസ് തീരുവ നൽകണം. ആഭ്യന്തര സർവീസുകൾക്ക് 11% ശതമാനമാണ് എക്സൈസ് തീരുവ നൽകേണ്ടത്.
നിലവിൽ, രാജ്യാന്തരതലത്തിലെ വിമാന സർവീസുകളുടെ ഇന്ധനത്തിന് എക്സൈസ് നികുതിയില്ല. ഇതിനെ തുടർന്നാണ് വ്യോമയായന കമ്പനികൾ സർക്കാറിനെ സമീപിച്ചത്. അതേസമയം, വിദേശ സർവീസുകൾക്കുളള ഇന്ധനങ്ങൾക്ക് എക്സൈസ് തീരുവയിൽ ഇളവ് നൽകിയിരുന്നു. പുതിയ റിപ്പോർട്ടുകൾ നിലവിൽ വന്നതോടെ, രാജ്യാന്തര എയർലൈനുകൾക്ക് കിട്ടുന്ന ഇളവ് ഇന്ത്യൻ കമ്പനികൾക്കും ബാധകമായി.
പെട്രോൾ, ഡീസൽ എന്നിവ പോലുള്ള വിമാന ഇന്ധനത്തിനും (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) എക്സൈസ് തീരുവ ബാധകമാക്കിയതോടെ ഇളവുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.
Post Your Comments