Latest NewsIndia

എം.പിയായ പ്രമുഖ നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു: കൂടുതല്‍ എം.പിമാര്‍ എത്തിയേക്കും

ന്യൂഡല്‍ഹി•ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ, മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി നല്‍കി പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്സഭാ എം.പിയുമായ സൗമിത്ര ഖാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാനും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ ബി.ജെ.പി നേതാവുമായ മുകുള്‍ റോയ് എന്നിവര്‍ ചേര്‍ന്ന് ഖാനെ സ്വീകരിച്ചു.

BJP

അഞ്ചോളം തൃണമൂല്‍ എം.പിമാരുമായി സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇവര്‍ ബി.ജെ.പിയിലെത്തുമെന്നും മുകുള്‍ റോയ് അവകാശപ്പെട്ടു.

ഇന്ന്, ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നതിന് മുന്‍പ് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായുമായി ഖാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്ര മോദിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഖാന്‍ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച, ഒരു പോലീസ് ഓഫീസര്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് അവകാശപ്പെട്ട് ഖാന്‍ ഒരു ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ടിരുന്നു. പോസ്റ്റ്‌ വിവാദമായതിന് പിന്നാലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഖാന്റെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button