തിരുവനന്തപുരം : ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് വീണ്ടും ട്രെയിൻ തടഞ്ഞു . വേണാട് എക്സ്പ്രസാണ് സമരാനുകൂലികൾ തടഞ്ഞത്. തുടർന്ന് ട്രെയിൻ തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. ഇതോടെ 40 മിനിറ്റ് വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്.
പണിമുടക്കിന്റെ ഒന്നാം ദിവസം രാവിലെ മുതല്‍ ട്രെയിനുകള്‍ സമരാനുകൂലികള്‍ തടഞ്ഞതോടെ മിക്ക ട്രെയിനുകളും മണിക്കൂറോളം വൈകിയാണ് ഓടിയത്. രാത്രി വൈകിയും ട്രെയിന്‍ ഗതാഗതം സാധാരണ നിലയില്‍ ആയിരുന്നില്ല.
സമരാനുകൂലികൾ ട്രെയിനുകള്‍ തടയുമെന്ന സൂചന നേരത്തേ നല്‍കിയിരുന്നെങ്കിലും വ്യാപകമായി ട്രെയിനുകള്‍ തടഞ്ഞതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ദീര്‍ഘദൂര ട്രെയിനുകളില്‍ നാട്ടിലേക്ക് വന്നവര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കുടുങ്ങി.
Post Your Comments