കുട്ടിക്കാലത്ത് തനിക്ക് നായ്ക്കളെ വലിയ പേടിയായിരുന്നെന്നും ‘ഹണി’ എന്നെ മാറ്റിക്കളഞ്ഞെന്നുമുള്ള കുറിപ്പോടെയാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍
നായക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ദുല്‍ഖര്‍ സല്‍മാന് സാരോപദേശവുമായി മതയാഥാസ്ഥിതികരെത്തി. ഇസ്ലാം അനുസരിച്ച് നായ ഹറാമാണെന്ന് അറിയില്ലേയെന്നും ഏഴു വട്ടം കുളിക്കണമെന്നും അതില്‍ ഏഴാം വട്ടം മണ്ണുകലക്കിയ വെള്ളത്തില്‍ കുളിക്കണമെന്നുമൊക്കെയാണ് ഉപദേശങ്ങള്‍. സെലിബ്രിറ്റിയായാലും ആരായാലും മുസ്ലീമാണെന്ന കാര്യം മറക്കരുത്, ഹറാമാണെന്ന കാര്യം ഓര്‍ക്കുന്നതാണ് നല്ലത് തുടങ്ങിയ കമന്റുകളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് കമന്റുകളായി നിരന്നു.
ഫെയിസ്ബുക്ക് പേജിലും ഇതേ ചിത്രം ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദുല്‍ഖറിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളേക്കുറിച്ച് ദുല്‍ഖര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments