NewsIndia

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും: രാഹുല്‍ ഗാന്ധി

ജയ്പൂര്‍: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മുഴുവന്‍ കാര്‍ഷിക വായ്പകളും എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വാഗ്ദാനം. ലോക്സഭയില്‍ നടന്ന റഫേല്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതിനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് രാഹുല്‍ ജയ്പൂരിലെത്തുന്നത്. ജയ്പൂരില്‍ ആയിരങ്ങള്‍ അണിനിരന്ന കര്‍ഷകറാലിയെ രാഹുല്‍ അഭിസംബോധന ചെയ്തു. അസംതൃപ്തരായ കര്‍ഷകര്‍ അവരുടെ ശക്തി നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിക്ക് കാണിച്ചു കൊടുത്തുവെന്ന് രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി. അഞ്ച് വര്‍ഷം കൊണ്ട് മോദിക്ക് നടപ്പിലാക്കാന്‍ കഴിയാത്തതാണ് രണ്ട് ദിവസം കൊണ്ട് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മുഴുവന്‍ കാര്‍ഷിക വായ്പകളും എഴുതിത്തള്ളുമെന്നും രാഹുല്‍ വാഗ്ദാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button