ന്യൂഡല്‍ഹി: സാമ്ബത്തിക സംവരണ ബില്‍ പാസാക്കിയ നിമിഷം രാജ്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പുവരുത്തുന്നതിന് ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള പ്രേരണയാണിതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും എംപിമാര്‍ ബില്ലിനെ അനുകൂലിച്ചു. ജാതിയും മതവും പരിഗണിക്കാതെ പാവപ്പെട്ട എല്ലാ മനുഷ്യരുടേയും മനുഷ്യാന്തസിനു വേണ്ടി സാധ്യമായ എല്ലാ അവസരങ്ങളും ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും അടക്കം പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് ലോക്സഭയില്‍ സാമ്ബത്തിക സംവരണ ബില്‍ പാസായത്. ബില്ലിനെ 323 പേര് അനുകൂലിച്ചപ്പോള്‍ മുസ്ലിം ലീഗിന്റെ അംഗമുള്‍പ്പെടെ മൂന്നു പേര് മാത്രമാണ് എതിര്‍ത്തത്. ബില്ലിനെ ശക്തമായി എതിര്‍ത്ത അണ്ണാഡിംഎംകെ ബഹിഷ്ക്കരിച്ചതോടെ കാര്യമായ എതിര്‍പ്പില്ലാതെ ബില്‍ പാസായി. ഭരണഘടനാ ഭേദഗതിയായതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരിക്കെ വലിയ ഭൂരിപക്ഷത്തിലാണ് ബില്‍ പാസായത്.
Post Your Comments