Latest NewsIndia

തൊഴിലാളി സമൂഹത്തിനായി പുതിയ ബില്ലുമായി എന്‍സിപി എംപി പാര്‍ലമെന്‍റില്‍

ന്യൂഡല്‍ഹി  :  തൊഴിലാളികളുടെ വ്യക്തിപരമായ നിമിഷങ്ങളില്‍ തൊഴിലിടങ്ങളില്‍ നിന്നെത്തുന്ന ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കണ്ട അവരുടെ സ്വകാര്യനിമിഷങ്ങളഴ്‍ പൂര്‍ണ്ണമായി ആസ്വദിക്കാനുളള അവകാശം സാധ്യമാക്കുന്നതിനുളള സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്‍ സി പി എം പി സുപ്രിയ സുലേയാണ് ബില്‍ അവതരിപ്പിച്ചത്. ദി റൈറ്റ് റ്റു ഡിസ്‌കണക്റ്റ് ബില്ല് എന്നാണ് അവതരിപ്പിക്കപ്പെട്ട പുതിയ ബില്ലിന്‍റെ പേര്.

ജീവനക്കാര്‍ക്ക് മുഴുവന്‍ സമയവും തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നത് ഉറക്കക്കുറവ്, മാനസിക സംഘര്‍ഷം, വൈകാരിക സംഘര്‍ഷം എന്നിവയ്ക്ക് കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. അവധി ദിവസങ്ങളിലും കോളുകള്‍ക്കും, ഇ-മെയിലുകള്‍ക്കും മറുപടി കൊടുക്കാന്‍ നിര്‍ബന്ധിതരാവുന്നത് അവരുടെ ജീവിതത്തെയും ബാധിക്കും – സുപ്രിയ ( ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. )

തൊഴിലാളികളെ ഡിജിറ്റല്‍ അന്തരീക്ഷത്തില്‍ നിന്നും സ്വതന്ത്രരാക്കി ചുറ്റുപാടുമായി ഇടപഴകാന്‍ പ്രാപ്തരാക്കുന്ന തരത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിങ് സെന്ററുകള്‍, ഡിജിറ്റല്‍ ഡീട്ടോക്‌സ് സെന്ററുകള്‍ എന്നിവ സ്ഥാപിക്കാനും ബില്ലില്‍ ആവശ്യപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button