നിത്യാ മേനോന്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രം പ്രാണ അടുത്ത മാസം എട്ടിന് തെലുങ്കില്‍ റിലീസ് ചെയ്യും. എന്‍ടിആറിന്റെ മഹാനായകടു, യാത്ര എന്നീ ചിത്രങ്ങളും റിലീസിനെത്തുന്ന അതേ ആഴ്ചയിലാണ നിത്യയുടെ ചിത്രവും പുറത്തിറങ്ങുന്നത്. വിവിധ ഭാഷകളില്‍ റിലീസിനൊരുങ്ങുന്ന ചിത്രം വി. കെ പ്രകാശാണ് സംവിധാനം ചെയ്തത്. പ്രാണയുടെ മലയാളം പതിപ്പ് ജനുവരി പതിനെട്ടിന് കേരളത്തിലെ തിയറ്ററുകളിലെത്തും.
നിത്യാമേനോന്റെ ആദ്യ ഹിന്ദി സിനിമ കൂടിയാണ് പ്രാണ. ഹൊറര്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ നിത്യാ മേനോന്‍ മാത്രമാണ് അഭിനയിക്കുന്നത്. പ്രേതബാധയുള്ള വീട്ടില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയിലെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.
മലയാളത്തില്‍ ആദ്യമായി സറൗണ്ട് സിംഗ് സൗണ്ട് ഉപയോഗിച്ചിരിക്കുന്ന ചിത്രം എന്ന അകാശവാദവുമായാണ് സിനിമയെത്തുന്നത്. റസൂല്‍ പൂക്കൂട്ടിയും അമൃത് പ്രീതവും കൂടിയാണ് ചിത്രത്തിന്റെ ശബ്ദം കൈകാര്യം ചെയ്തിരിക്കുന്നത്. ലൂയിസ് ബങ്ക്സ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. പി.സി ശ്രീറാമാണ് ഛായാഗ്രഹണം. കഥ, തിരക്കഥ, സംഭാഷണം എന്നിവ രാജേഷ് ജയരാമന്‍ എഴുതിയിരിക്കുന്നു.
Post Your Comments