Latest NewsIndia

‘ നമോ എഗൈന്‍’ നരേന്ദ്രമോദിയെ 2019 ലും പ്രധാനമന്ത്രിയാക്കുന്നതിനു പ്രതിജ്ഞയുമായി ബി.ജെ.പി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ‘നമോ എഗൈന്‍’ ചലഞ്ചുമായി ബി.ജെപി. എം.പിമാരും മന്ത്രിമാരും. കഴിഞ്ഞ ദിവസം അനുരാഗ് ഠാക്കൂര്‍ എം.പി നമോ എഗൈന്‍ എന്ന് ആലേഖനം ചെയ്‌ത ഹൂഡി ടി ഷര്‍ട്ട് ധരിച്ചാണ് പാര്‍ലമെന്റിലെത്തിയത്. ‘ലുക്കിംഗ് ഗുഡ്’ എന്നായിരുന്നു ട്വീറ്റിലൂടെ പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. പിന്നാലെ കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവര്‍ ചന്ദ് ഗലോട്ട് ചലഞ്ച് ഏറ്റെടുത്തു. ‘ഞാന്‍ ഇത് ധരിച്ചിട്ടുണ്ട്, നിങ്ങള്‍ ധരിക്കുകയാണെങ്കിള്‍ നമോ എഗൈന്‍ എന്ന പ്രതിജ്ഞയോടെ തന്നെ ഇത് ധരിക്കുക.

നരേന്ദ്രമോദിയെ 2019 ലും പ്രധാനമന്ത്രിയാക്കുന്നതിന് നമുക്ക് പ്രതിജ്ഞയെടുക്കാം, ജയ് ഹിന്ദ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു തവര്‍ ചന്ദിന്റെ ട്വീറ്റ്.സോഷ്യല്‍ മീഡിയയില്‍ അനുരാഗ് ഠാക്കൂര്‍ ടി ഷര്‍ട്ടിന്റെ ചിത്രം പോസ്റ്റ് ചെയ്‌തതോടെ ഹൂഡി ചാലഞ്ച് മറ്റ് ബി.ജെ.പി പ്രവര്‍ത്തകരും ഏറ്റെടുത്തു. നേരത്തെ പ്രധാനമന്ത്രിയുടെ 68-ാം ജന്മദിനത്തില്‍ നമോ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ നമോ ആപ്പ് വഴി രംഗത്തെത്തിച്ചിരുന്നു.

നമോ ബ്രാന്‍ഡില്‍ ടീ ഷര്‍ട്ടുകളും തൊപ്പികള്‍, നോട്ട് ബുക്കുകള്‍, പേനകള്‍ തുടങ്ങിയവും പുറത്തിറക്കിയിരുന്നു. ഇവയെല്ലാം നരേന്ദ്രമോദി ആപ്പ് വഴി ഓണ്‍ലെെന്‍ വഴിയാണ് വിറ്റഴിക്കുന്നത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു നരേന്ദ്രമോദിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ‘നമോ’ എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button