താരരാജാവ് മോഹന്‍ലാല്‍ രാഷ്ട്രീയക്കാരനായെത്തുന്ന പുതിയ സിനിമയുടെ ചിത്രങ്ങള്‍ പുറത്ത്. തമിഴ് ചിത്രമായ കാപ്പാനിലെ ഫോട്ടോകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സൂര്യയും മോഹന്‍ലാലുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. കെ.വി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ചിത്രത്തില്‍ പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രാഷ്ട്രീയക്കാരന്റെ വേഷം തന്നെയാണ് മോഹന്ലാലിനെന്നാണ് പുറത്തുവന്ന ചിത്രങ്ങള്‍ നല്കുന്ന സൂചന.
ചിത്രത്തില്‍ ബോമന്‍ ഇറാനിയും ആര്യയും സമുദ്രക്കനിയും പ്രധാന വേഷങ്ങളിലെത്തുന്നു. സയേഷയാണ് നായിക. ജില്ലക്ക് ശേഷമുള്ള മോഹന്‍ലാലിന്റെ തമിഴ് സിനിമയാണ് കാപ്പാന്.
Post Your Comments