സോഷ്യല്‍ മീഡിയ രംഗത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്‍തുടരുന്ന കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് 1 മില്ല്യന്‍ ലൈക്ക് നേടി ചരിത്രം കുറിച്ചു. ലോകത്തിലെ വമ്പന്‍ പൊലീസ് സന്നാഹമായ ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെ മറികടന്നാണ് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് 1 മില്ല്യന്‍ എന്ന മാന്ത്രിക സംഖ്യ കടന്നത്.
ഇതിന്റെ ഔദ്യോഗിക അറിയിപ്പ് നാളെ വൈകുന്നേരം പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫെയ്സ്ബുക്ക് ഇന്ത്യ ( trust and safety ) മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ചടങ്ങില്‍ ഈ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച പൊലീസിന്റെ ഫെയ്സ്ബുക്കിന്റെ പിന്നിലുള്ള ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ആദരിക്കും. തുടര്‍ന്ന് സുരക്ഷിതമായ യാത്രയെക്കുറിച്ച് റെയില്‍വെ പൊലീസ് തയ്യാറാക്കിയ ബോധവത്കണത്തെ കുറിച്ചുള്ള ഷോര്‍ട്ട് ഫിലിമിന്റെ സിഡിയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
സോഷ്യല്‍ മീഡിയ വഴി പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും, ട്രാഫിക് – സൈബര്‍ സംബന്ധമായ ബോഘവത്കണവും, നിയമകാര്യങ്ങള്‍ എന്നിവ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് കേരള പൊലീസ് ഫെയ്സ്ബുക്ക് പേജ് ആരംഭിച്ചത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങള്‍ കൈനീട്ടി സ്വീകരിച്ചതോടെ വന്‍ ജനപിന്‍തുണയാണ് കേരള പൊലീസിന്റെ ഫെയ്സ് ബുക്ക് പേജിന് ലഭിച്ചിരുന്നത്.
പേജില്‍ ട്രോളുകളുടേയും, വീഡിയോകളുടേയും രൂപത്തില്‍ അവതരിപ്പിച്ച ആശയം വന്‍ ഹിറ്റായതോടെയാണ് ലോകോത്തര പൊലീസ് പേജുകളെ പിന്നിലാക്കി കേരള പൊലീസിന്റെ ഫെയ്സ് ബുക്ക് പേജ് നേട്ടം കൊയ്യുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റ ഐപിഎസ്, എഡിജിപി മനോജ് എബ്രഹാം ഐപിഎസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും
Post Your Comments