തിരുവനന്തപുരം•ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ. ഇ. എൻ കുഞ്ഞഹമ്മദ് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനം ചര്‍ച്ചയാക്കി ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. തങ്ങൾ കൊട്ടിഘോഷിക്കുന്ന നവോത്ഥാനത്തിന്റെ ലക്ഷ്യം ഇസ്ളാമിലേക്കുള്ള മതപരിവർത്തനം തന്നെയാണെന്നാണ് കെ.ഇ.എന്‍ ലേഖനത്തില്‍ പറയുന്നത്. മതപരിവർത്തനത്തിന് തടസ്സം നിൽക്കുന്നത് ജാതിസംഘടനകളാണെന്നും പറയുന്നു.
അപ്പോൾ ശബരിമല വിശ്വാസം തകർക്കണം, ഹിന്ദുക്കളുടെ ആത്മവിശ്വാസം തകർക്കണം, അതിലൂടെ ഹിന്ദുക്കളെ മതം മാറ്റണം എന്നതാണ് കുഞ്ഞഹമ്മദ് ലേഖനത്തിലൂടെ സ്വപ്നം കാണുന്നതെന്ന് സുരേന്ദ്രന് ആരോപിച്ചു. സി. പി. എമ്മിന്റെ മൂത്താപ്പ വിചാരിച്ചാലും ആർ. എസ്. എസ് ഉള്ളിടത്തോളം ആ പൂതി മനസ്സിലിരിക്കത്തേയുള്ളൂവെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
നമ്മുടെ മാധ്യമപ്രവർത്തകരാരും സി. പി. എം നേതാവ് കെ. ഇ. എൻ കുഞ്ഞമ്മദ് ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ഈ ലേഖനം കണ്ടുകാണില്ല. തങ്ങൾ കൊട്ടിഘോഷിക്കുന്ന നവോത്ഥാനത്തിന്റെ ലക്ഷ്യം ഇസ്ളാമിലേക്കുള്ള മതപരിവർത്തനം തന്നെയാണെന്ന് അദ്ദേഹം തുറന്നു പറയുന്നു. മതപരിവർത്തനത്തിന് തടസ്സം നിൽക്കുന്നത് ജാതിസംഘടനകളാണെന്നും. അപ്പോൾ ശബരിമല വിശ്വാസം തകർക്കണം, ഹിന്ദുക്കളുടെ ആത്മവിശ്വാസം തകർക്കണം, അതിലൂടെ ഹിന്ദുക്കളെ മതം മാറ്റണം. എന്തു സുന്ദരമായ സ്വപ്നം കുഞ്ഞമ്മദേ. സി. പി. എമ്മിന്റെ മൂത്താപ്പ വിചാരിച്ചാലും ആർ. എസ്. എസ് ഉള്ളിടത്തോളം ആ പൂതി മനസ്സിലിരിക്കത്തേയുള്ളൂ. മതിലു കെട്ടാൻ പോയവരൊക്കെ ഇതൊക്കെ ഒന്നു കാണണം. ഈ ചെകുത്താൻമാരുടെ ഉള്ളിലിരിപ്പ്.
https://www.facebook.com/KSurendranOfficial/posts/2071237176294241
Post Your Comments