ന്യൂഡല്‍ഹി : ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. വളര്‍ച്ച നിരക്കില്‍ ഇന്ത്യ ചൈനയ്ക്ക് മുകളിലെത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച ലോക ബാങ്ക് പുറത്തുവിട്ട ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്പെക്ടസിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 7.3 ശതമാനമായിരിക്കുമെന്നാണ് ലോകബാങ്ക് പ്രവചനം. പിന്നീടുളള രണ്ട് സാമ്പത്തിക വര്‍ഷവും വളര്‍ച്ച നിരക്ക് 7.5 ശതമാനം ആയിരിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
Post Your Comments