ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു കണ്ടന്റ് ഡെവലപ്പറെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായവർ മാത്രം അപേക്ഷിച്ചാൽ മതി.
ജേർണലിസം അല്ലെങ്കിൽ മാസ്സ് കമ്മ്യൂണിക്കേഷനിൽ ഡിഗ്രി / ഡിപ്ലോമ, ഓൺലൈൻ കണ്ടന്റ് ഡെവലപ്മെന്റിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, മലയാളത്തിലും, ഇംഗ്ലീഷിലും ടൈപ്പിംഗ് കഴിവ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്സ്.
വാക്-ഇൻ-ഇന്റർവ്യൂയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിന് മുന്നോടിയായി നിർദിഷ്ട വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ iprddirector@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ജനുവരി 20 നകം അയക്കേണ്ടതാണ്. അപേക്ഷിക്കുമ്പോൾ നിലവിലുള്ള വിലാസം, മൊബൈൽ ഫോൺ നമ്പർ എന്നിവ നിർബന്ധമായും നൽകണം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ അസ്സൽ എന്നിവ ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്.
Post Your Comments