ഇലക്ട്രിക് വാഹനങ്ങള്‍ ചാർജ് ചെയുവാൻ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമൊരുക്കി ഹ്യുണ്ടായ്. ഓട്ടോമേറ്റഡ് വാലേ പാര്‍ക്കിംഗ് സിസ്റ്റം (എവിപിഎസ്) ഉള്‍പ്പെടുന്ന വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമാണ് കമ്പനി അവതരിപ്പിക്കുക. പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിര്‍ത്തിയിടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യുകയും, ചാർജിങ് പൂർണമാകുമ്പോൾ ഈ വാഹനങ്ങൾ എവിപിഎസ് സംവിധാനത്തിലൂടെ മറ്റൊരു പാര്‍ക്കിംഗ് ഇടത്തിലേക്ക് മാറ്റപ്പെടുന്ന കൺസെപ്റ്റ് മോഡലാണ് അവതരിപ്പിച്ചത്.
ഹ്യുണ്ടായിയും,കിയ മോട്ടോഴ്സും ചേർന്നാണ് വയര്‍ലെസ് ചാര്‍ജിങ് സംവിധാനംനടപ്പാക്കുക. സ്മാര്‍ട്ട്ഫോണ്‍ വഴി വാഹനത്തിന് ചാര്‍ജ് ചെയ്യൂ എന്ന് നിര്‍ദ്ദേശം നല്കിയാല് വാഹനം ഓട്ടോമാറ്റിക്കായി വയര്‍ലെസ് ചാര്‍ജിംഗ് സ്റ്റേഷനിലേക്ക് നീങ്ങും. ശേഷം പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യപ്പെടുന്ന വാഹനം എവിപിഎസ് സംവിധാനം ഉപയോഗിച്ച് ഒഴിവുള്ള മറ്റൊരു പാര്‍ക്കിംഗ് ഇടത്തിലേക്ക് മാറ്റുനതാണ് രീതി. തൊട്ടു പുറകിലായി ചാര്‍ജ് ചെയ്യാന്‍ കാത്തിരിക്കുന്ന മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒഴിവുള്ള ഇടങ്ങളില്‍ വയര്‍ലെസ് ചാര്‍ജിംഗ് ചെയ്യാൻ സാധിക്കുന്നതാണ്. ഡ്രൈവര്‍ തിരികെ വിളിച്ചാല്‍, വാഹനം തന്നെ ഡ്രൈവറുടെ അടുത്തെത്തുമെന്ന പ്രത്യേകതയുമുണ്ട്.
Post Your Comments