സന്നിധാനം: ഒരു ലക്ഷത്തില്‍ പരം ഭക്തര്‍ ദര്‍ശനത്തിനായി എത്തിക്കൊണ്ടിരുന്ന സന്നിധാനത്ത് പണിമുടക്കിനെ തുടര്‍ന്ന് തിരക്ക് നന്നേ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ 30000 ത്തോളം ഭക്തരാണ് സന്നിധാനത്തേത്ത് എത്തുന്നത്. പതിനെട്ടാം പടിക്ക് കീഴെയും നടപ്പന്തലിലും ഭക്തരുടെ വരിയില്ല. ദര്‍ശനത്തിനായി എത്തുന്നവരെ ഫ്ലെെഓവര്‍ വഴി കടത്തി വിടാതെ നേരിട്ട് ദര്‍ശനം സാധ്യമാക്കുന്ന സാഹചര്യമാണിപ്പോള്‍ ഉളളത്. മണിക്കൂറുകളുടെ കാത്തുനില്‍പ് ഒഴിവായത് തീര്‍ത്ഥാടകര്‍ക്കും ആശ്വാസമായി.
പമ്ബാ സര്‍വീസുകളെ പണിമുടക്ക് ബാധിച്ചിട്ടില്ല. ഇന്നലത്തേതുപോലെ കോണ്‍വോയ് അടിസ്ഥാനത്തിലല്ലായിരുന്നു സര്‍വീസുകള്‍. പമ്ബയില്‍ നിന്ന് അന്തര്‍ സംസ്ഥാന സര്‍വീസുകളും ഇന്ന് ഓടിച്ചു. എവിടേയും തടയുന്നില്ലെങ്കിലും നിലയ്ക്കലിലെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ കുറവാണ്. ഇതിനിടെ മകരവിളക്കിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.
മകരജ്യോതി ദര്‍ശനം അനുവദിച്ചിരുന്ന പമ്ബാ ഹില്‍ടോപ്പില്‍ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സുരക്ഷാപരിശോധന നടത്തി.
Post Your Comments