Mobile PhoneTechnology

ഫിംഗര്‍ ലോക്കുമായി വാട്‌സ് ആപ്പ്

 

ഉപയോക്താക്കള്‍ക്കായി മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുമായി വാട്‌സാപ്പ്. യൂസേഴ്‌സിന്റെ ചാറ്റുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഫിംഗര്‍പ്രിന്റ് സംവിധാനം അവതരിപ്പിക്കാനാണ് വാട്‌സാപ്പ് തയ്യാറെടുത്തിരിക്കുന്നത്. പുറമെ നിന്നുള്ള ഒരാള്‍ക്ക് ആപ്പ് തുറന്ന് സന്ദേശങ്ങള്‍ ലഭ്യമാകാതിരിക്കനായി, മൊബൈല്‍ ഫോണുകളിലുള്ളതു പോലെ ഫിംഗര്‍പ്രിന്റ് ലോക്കാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്.

ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുള്ള ഫിംഗര്‍ ലോക്കിന്റെ വാര്‍ത്ത വാട്‌സാപ്പ് പുറത്തുവിട്ടത്. ഇതുപ്രകാരം, ഉപയോക്താക്കള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് അതീവ സുരക്ഷയൊരുക്കാനാണ് കമ്പനിയുടെ പുതിയ നീക്കം. ഒരിക്കല്‍ ഫിംഗര്‍പ്രിന്റ് ലോക്ക് സെറ്റ് ചെയ്താല്‍, യൂസറിന്റെ അനുവാദമില്ലാതെ മറ്റുള്ളവര്‍ക്ക് പിന്നീടത് തുറക്കാവാവില്ല. ഓരോ തവണ ആപ്പ് ഉപയോഗിച്ചതിന് ശേഷം ചാറ്റുകള്‍ എല്ലായ്പ്പോഴും പ്രത്യേകം ലോക്ക് ചെയ്ത് വെക്കേണ്ടതില്ല.

ആന്‍ഡ്രോയിഡിന്റെ 2.19.3 ബീറ്റാ വേര്‍ഷനില്‍ ലഭ്യമാകുന്ന ഫിംഗര്‍ ലോക്ക്, വൈകാതെ തന്നെ മറ്റു ഫോണുകളിലും ലഭ്യമാകുന്നതായിരിക്കും. നേരത്തെ, ഐ.ഒ.എസ് ഫോണുകളിലെ ആപ്പിന്റെ സുരക്ഷക്കായി ഫെയ്‌സ് ഐ.ഡി, ടച്ച് ഐ.ഡി സംവിധാനങ്ങള്‍ അവതരിപ്പിക്കുമെന്ന് വാട്‌സാപ്പ് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button