തിരുവനന്തപുരം : പ്രളയകാല ദുരിതാശ്വാസ കിറ്റിന്റെ പണവും സബ്‌സിഡി കുടിശ്ശികയും സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ സപ്ലൈകോയില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി.
ബജറ്റ് സഹായത്തേക്കാളും വില്‍പ്പന ലാഭത്തേക്കാളും സപ്ലൈകോയ്ക്ക് സബ്‌സിഡി ചിലവ് ഉണ്ടാകുമ്പോള്‍ സര്‍ക്കാരുകള്‍ നിസംഗത പാലിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഈ പ്രതിസന്ധകള്‍ക്കിടയിലും പ്രളയകാലത്ത് ദുരിതാശ്യസ ക്വാമ്പുകളിലും വീടുകളിലും ഭക്ഷ്യധാന്യ കിറ്റ് നല്‍കിയ ഇനത്തില്‍ 50 കോടി രൂപ സര്‍ക്കാര്‍ ഇനിയും നല്‍കിയിട്ടില്ല.
സബിസിഡി ഇനത്തില്‍ സര്‍ക്കാര്‍ 2010 മുതല്‍ 2018 വരെ 1387.31 കോടി രൂപ നല്‍കാനുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം നല്‍കാനുണ്ടായിരുന്നത് 247.27 കോടി രൂപ. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ വകുപ്പിന് സപ്ലൈകോ എംഡി കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശമ്പളമടക്കം മുടങ്ങുന്ന സാഹചര്യത്തിലേക്ക് സപ്ലൈകോയെത്തുമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Post Your Comments