ഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍വെച്ച് മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പണമിടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവാസികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ളത്. ഇത് തെരഞ്ഞെടുപ്പ് വിഷയമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. 2019ല്‍ അധികാരത്തില്‍ എത്തിയാല്‍ സൗജന്യമായി മൃതദേഹം നാട്ടില്‍ എത്തിക്കണമെന്ന പ്രവാസികളുടെ ആവശ്യം നടപ്പിലാക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം.
വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഉയര്‍ന്ന നിരക്കാണ് നിലവില്‍ ഈടാക്കുന്നത്. 2019ല്‍ അധികാരത്തില്‍ എത്തിയാല്‍ പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടില്‍ എത്തിക്കുമെന്ന വാഗ്ദാനം ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തും. ഗള്‍ഫ് സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി കുടുംബങ്ങളുടെ വോട്ടാണ് കോണ്‍ഗ്രസ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്.
രാഹുലിന്റെ ഗള്‍ഫ് സന്ദര്‍ശന ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയെ കണ്ട് പ്രവാസി സംഘടന പ്രവര്‍ത്തകര്‍ നേരത്തെ വിഷയം ഉന്നയിച്ചിരുന്നു.
Post Your Comments