ന്യൂഡല്‍ഹി: മുന്നാക്കക്കാരിലെ പിന്നാക്കാര്‍ക്ക് പത്ത് ശതമാനം സാമ്ബത്തിക സംവരണമെന്ന ബില്ല് രാജ്യസഭയില്‍ പാസായി. ലോക്സഭയില്‍ പാസാക്കിയിരുന്ന ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെരണഘടനാ ഭേദഗതി നിലവില്‍ വരും.
പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ സര്‍ക്കാറിന് സാധിച്ചതോടെയാണ് ബില്ല് പാസാക്കാനായത്. മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴുപേര്‍ ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തു. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.
Post Your Comments