KeralaLatest News

കന്യാസ്ത്രീകള്‍ക്ക് നീതി; സര്‍ക്കാരിന്‍റെ പുതിയ നീക്കത്തെ സ്വാഗതം ചെയ്ത് സിസ്റ്റര്‍ ലൂസി കളപ്പുര

കൊച്ചി:  ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. കേസില്‍ കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനുളള സര്‍ക്കാറിന്‍റെ നീക്കമായി ഇതിനെ കാണുന്നുവെന്നും സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും സിസ്റ്റര്‍ ലൂസി കളപ്പുര.

കോട്ടയം ബാര്‍ അസോസിയേഷന്‍ അംഗമായ അഡ്വ.ജിതേഷ് ജെ ബാബു ആണ് കന്യാസ്ത്രീ പീഡനകേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. സൂര്യനെല്ലി കേസിലെ അഡിഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്നു അഡ്വ ജിതേഷ് ജെ ബാബു. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

ആലുവയില്‍ പോയി മദര്‍ സുപ്പീരിയറിന് വിശദീകരണം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും സമരത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് വിശ്വസിക്കുന്നില്ലെന്നും ലൂസി കളപ്പുര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button