ബംഗലൂരു : കന്നഡ സൂപ്പര്‍ താരം യാഷിന്റെ ആരാധകന്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ തീകൊളുത്തി മരിച്ചു. ബംഗലുരു സ്വദേശി രവി രഘുറാമാണ് ബുധനാഴ്ച്ച ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത് യാഷിന്റെ 33 ാം പിറന്നാള്‍ ദിനമായിരുന്നു കഴിഞ്ഞ ചൊവാഴച്ച.
ഇന്നലെ താരത്തിനെ കാണാന്‍ രഘു യാഷിന്റെ വീടിന് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ യാഷ് വീട്ടിലില്ലെന്ന മറുപടിയാണ് ആരാധകന് നല്‍കിയത്. ഇതില്‍ മനം നൊന്ത ആരാധകന്‍ ഒരു മണ്ണെണ്ണ നിറച്ച കന്നാസുമായി അല്‍പ്പ സമയത്തിനകം തിരിച്ചെത്തി തീ കൊളുത്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ശരീരമാസകലം പൊള്ളലേറ്റ ഇദ്ദേഹത്തെ സുരക്ഷാ ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച്ചയോടെ രഘുവിന്റെ അന്ത്യം സംഭവിക്കുകയായിരുന്നു. ആരാധകന്റെ മരണത്തില്‍ അനുശോചിച്ച യാഷ്, കഴിഞ്ഞ ജന്മദിനത്തിന് രവി തന്റെ വീട്ടില്‍ വന്നിരുന്നുവെന്നും സെല്‍ഫി എടുത്തിരുന്നു എന്നും അനുസ്മരിച്ചു. ഇത്തരം നടപടികള്‍ ഒരിക്കലും എടുക്കരുതെന്ന് ആരാധകരോട് അപേക്ഷിച്ചിക്കുന്നുവെന്നും യാഷ് പറഞ്ഞു.
Post Your Comments