KeralaLatest NewsFood

തട്ടുകടകള്‍ക്ക് പൂട്ടുവീഴുന്നു; ലൈസന്‍സ് നിര്‍ബന്ധമാക്കും

കോഴിക്കോട് : സംസ്ഥാനത്ത് തെരുവ് ഭക്ഷണത്തിന്റെ ഗുണമേന്മയുയര്‍ത്താന്‍ സംവിധാനം വരുന്നു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നത്.

ഇനി പെട്ടിക്കടകളില്‍ ഭക്ഷണം വില്‍ക്കണമെങ്കില്‍ ലൈസന്‍സ് വേണം. വില്‍പ്പനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറും നിര്‍ബന്ധമാക്കും. സംവിധാനം നടപ്പിലാക്കുന്നതിനുള്ള വിവരശേഖരണം അധികൃതര്‍ തുടങ്ങി.

തെരുവ് ഭക്ഷണശാലകളില്‍ ശുചിത്വവും പ്രാഥമിക സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് പുറമെ ശുദ്ധജല ലഭ്യതയും ഉറപ്പാക്കും. പെട്ടിക്കടകള്‍ക്ക് ഏകീകൃത രൂപവും നിറവും നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button