അഹമ്മദാബാദ് :ലോകത്തിലെ ഏറ്റവും വലിയ പ്രതിമയ്ക്ക് പിന്നാലെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പെരുമയും ഗുജറാത്ത് സ്വന്തമാക്കാനൊരുങ്ങുന്നു. ആഹമ്മദാബാദിലെ മൊഡേരയിലാണ് 63 ഏക്കര്‍ സ്ഥലത്ത് 1.1 ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ പണി അതിവേഗം പുരോഗമിക്കുന്നത്.
ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് നിലവിലെ വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം. കൊല്‍ക്കത്തിയിലെ ഈഡന്‍ ഗാര്‍ഡനാണ് ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ളതില്‍ വെച്ച് ഏറ്റവും വലിയ സ്‌റ്റേഡിയം. 66,000 കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇവിടുണ്ട്.
700 കോടി ചിലവ് വരുന്ന പദ്ധതിയുടെ കരാര്‍ പ്രതിമയുടെ കരാര്‍ എടുത്ത എല്‍ അന്‍ഡ് ടി ക്ക് തന്നെയാണ്യ സ്റ്റേഡിയത്തില്‍ മൂന്ന് പരിശീലന മൈതാനങ്ങളും ഒരു ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും.
Post Your Comments