എരുമേലി: സ്ത്രീകള്‍ക്ക് വാവര് പള്ളിയില്‍ വിലക്കില്ലെന്ന് ജമാഅത്ത് പ്രസിഡണ്ട് പിഎച്ച് ഷാജഹാന്‍. മസ്ജിദില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സന്ദര്‍ശനം നടത്താമെന്നും മുന്‍കൂട്ടി അറിയിച്ച ശേഷം ആര്‍ക്കും പ്രവേശിക്കാമെന്നും ഷാജഹാന്‍ പറഞ്ഞു. മസ്ജിദിലെ പ്രാര്‍ത്ഥനകള്‍ക്ക് തടസ്സമുണ്ടാക്കാത്ത തരത്തില്‍ ശരീരശുദ്ധിയോടെ സന്ദര്‍ശനം നടത്താന്‍ തടസ്സങ്ങളൊന്നുമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പള്ളിയുമായി ബന്ധപ്പെട്ട് ചിലര്‍ വ്യാജവാര്‍ത്തകള്‍ പുറത്തുവിടുന്നുണ്ടെന്നും വാവര് പള്ളിയില്‍ നിന്ന് രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍ നിലനില്‍ക്കുന്ന മതമൈത്രി തകര്‍ത്ത് ലഹള സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ വാവര് പള്ളിയില്‍ കയറുന്നതിനായി തമിഴ്നാട്ടില്‍ നിന്നെത്തിയ മൂന്ന് സ്ത്രീകളുള്‍പ്പെടുന്ന ആറംഗ സംഘത്തെ സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments