ദുബായ്: ദുബായിൽ നഴ്സിനെ ബലാത്സംഗം ചെയ്ത പ്രതിക്ക് അഞ്ചു വര്‍ഷം തടവ്. ബ്രിട്ടന്‍ സ്വദേശിനിയായ നഴ്സിനെയാണ് സിറിയന്‍ സ്വദേശിയായ യുവാവ് പീഡിപ്പിച്ചത്. 2017 ഒക്ടോബറിലായിരുന്നു സംഭവം.
യുവാവും കാമുകിയും കൂടി 51കാരിയായ നഴ്സിന്‍റെ വീട്ടില്‍ എത്തുകയും, വീട് വാടകയ്ക്ക് നല്‍കുമോയെന്ന് ചോദിക്കുകയും ചെയ്തു. ഇതേക്കുറിച്ച് സംസാരിക്കുന്നതിനിടെ യുവാവിന്‍റെ കാമുകി അവിടെ നിന്ന് പുറത്തേക്ക് പോയി. അതിനു ശേഷമാണ് യുവാവ് നഴ്സിനെ ആക്രമിച്ചത്. നഴ്സിനെ കടന്നു പിടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവശേഷം സ്ത്രീ പൊലീസില്‍ പരാതി നല്‍കി. ദുബായ് പൊലീസ് അതിവേഗം പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്നാണ് കോടതി ഇയാൾക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
Post Your Comments