Latest NewsKerala

ഓലമേഞ്ഞ സിനിമാ കൊട്ടകയിലിരുന്ന് പ്രേം നസീര്‍ സിനിമകള്‍ കാണാണോ? : തിരുവനന്തപുരത്തേക്ക് വരാം

തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേം നസീറിന് ആദരമര്‍പ്പിച്ച് ചലച്ചിത്ര മേളയൊരുക്കി തലസ്ഥാന നഗരം. സിനിമാ ആസ്വാദകരെ ഒരുകൂട്ടം സിനിമകള്‍ഡ കാണിക്കുന്നതിനൊടൊപ്പം കാലത്തിനൊപ്പം മാഞ്ഞു പോയ സിനാമാ കൊട്ടക കൂടി മേളയില്‍ ഒരുക്കിയിട്ടുണ്ട്. ശീതികരിച്ച മുറിയോ, പോപോ്കോണോ നവീന രീതിയിലുള്ള മറ്റൊന്നും ഇല്ലാതെ ബഞ്ചിലിരുന്നോ തറയിലിരുന്നോ സിനിമ കാണാം എന്നതാണ് ഈ സിനിമാ കൊട്ടകയുടെ പ്രത്യേകത. ഓല മേഞ്ഞ ഈ കൊട്ടകക്കുള്ളില്‍ കയറുന്നത് പുതുതലമുറയ്ക്ക് നവ്യാനുഭവം ആണെങ്കിലും പഴയ ആളുകള്‍ക്ക് സമ്മാനിക്കുന്നത് ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകളാണ്. ഓല മേഞ്ഞ സിനിമാ കൊട്ടകയും ചായ കുടിച്ച് സൊറ പറയാന്‍ തട്ടുകടയും പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ സിനിമാ പ്രേമികളുടെ ചര്യ പുനരാവിഷ്‌ക്കരിച്ചിരിക്കുകയാണ് സിനിമാ ടാക്കീസില്‍.

പ്രേം നസീര്‍ സുഹൃത്ത് സമിതിയും ചലച്ചിത്ര അക്കാദമിയും സംയുക്തമായാണ് മേള ഒരുക്കിയിരിക്കുന്നത്. അഞ്ച് ദിവസമുള്ള ചലച്ചിത്രമേള വ്യാഴാഴ്ച അവസാനിക്കും. പ്രേം നസീറിന്റെ മുപ്പതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി. നസീറിന്റെ ഹിറ്റ് ചിത്രങ്ങളായ അഗ്നി പുത്രി റസ്റ്റ് ഹൗസ് പടയോട്ടം തുടങ്ങി ചിത്രങ്ങള്‍ മേളയില്‍ ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button