
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്തിന്റെ പേട്ട. വിജയ് സേതുപതിയും തൃഷയും സിമ്രാനുമൊക്കെ ഒരുമിക്കുന്ന ചിത്രത്തിന് പ്രത്യേകതകള്‍ ഒരുപാടാണ്. ചിത്രം തിയറ്ററിലെത്തുന്ന ജനുവരി 10ലേക്ക് ഇനി ഒരുനാള്‍ മാത്രംബാക്കിനില്‍ക്കെയാണ് ‘പേട്ട ടിക് ടോക് ചാലഞ്ച്’ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ചിത്രത്തിലെ പാട്ടുകളുടെയോ ട്രയിലറുകളുടെയോ ഏതെങ്കിലുമൊക്കെ ഭാഗങ്ങള്‍ക്ക് മനോഹരമായ ടിക് ടോക്കുകള്‍ ചെയ്ത് അയക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന അഞ്ച് പേര്‍ക്ക് മാജിക് ഫ്രെയിംസ് നിര്‍മ്മിക്കുന്ന അടുത്ത സിനിമയില്‍ അഭിനയിക്കുവാന്‍ അവസരം നല്‍കുന്നതാണ് .

skmagicframes@gmail.com, എന്ന മെയിലിലേക്കോ ഫേസ്ബുക്ക് പേജിലേക്കോ പേട്ട സിനിമയുടെ ഭാഗങ്ങള്‍ (പാട്ടുകളോ/ട്രെയ്ലര്‍ സീനുകളോ) ഉള്‍പ്പെടുത്തി ടിക് ടോകില്‍ വീഡിയോ ചെയ്ത് അതിന്റെ ലിങ്ക് അടക്കം ഈ മാസം 13 ന് മുമ്പായി അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് Magic Frames നിര്‍മ്മിക്കുന്ന അടുത്ത സിനിമയില്‍ അഭിനയിക്കുവാന്‍ അവസരം ലഭിക്കുന്നതാണ്.
Post Your Comments