Latest NewsKerala

ദേശീയ പണിമുടക്ക് ; മഞ്ചേരിയിൽ സംഘർഷം

മലപ്പുറം : ജനത്തെ വലച്ച് ദേശീയ പണിമുടക്ക് പുരോഗമിക്കുന്നതിനിടെ മഞ്ചേരിയിൽ സംഘർഷം. സമരക്കാരും വ്യാപാരികളും തമ്മിലാണ് സംഘർഷമുണ്ടായത്. കട തുറക്കാനെത്തിയ വ്യാപാരികളും സമരക്കാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയായിരുന്നു. തുറന്ന കടകള്‍ സമരക്കാര്‍ ബലം പ്രയോഗിച്ച് അടപ്പിക്കാന്‍ ശ്രമിച്ചതോടെ സംഘർഷം ഉണ്ടാവുകയായിരുന്നു.

കട തുറക്കാൻ വ്യാപാരികള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംരക്ഷണം നൽകിയില്ലെന്ന് വ്യാപാരികൾ പറഞ്ഞു. സംയുക്ത തൊഴിലാളി യൂണിയന്റെ 48 മണിക്കൂര്‍ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് ട്രെയിനുകള്‍ തടഞ്ഞതോടെ പൊതുഗതാഗതസംവിധാനം താറുമാറായി. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും സര്‍വീസ് നിര്‍ത്തിയതിന് പിന്നാലെ ഏകാശ്രയമായിരുന്ന ട്രെയിന്‍ഗതാഗതവും താറുമാറായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button