Latest NewsKeralaIndia

ദേശീയ പണിമുടക്ക് ട്രാഫിക്കിലെ തിരക്കിൻറെ ഫോട്ടോ ട്രോളുകളുമായി സോഷ്യൽ മീഡിയ

ഡല്‍ഹിയിലും മുംബൈയിലും പണിമുടക്ക്​ കാര്യമായ ചലനം ഉണ്ടാക്കിയില്ല.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറി​​​നെതിരെ പത്ത്​ തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന പണിമുടക്ക്​ ഇന്ത്യയിൽ കാര്യമായി ചലനമുണ്ടാക്കിയില്ല. ദക്ഷിണേന്ത്യയിൽ ഭാഗികമായി ബാധിച്ചിട്ടുണ്ട്. എങ്കിലും പല തിരക്കേറിയ നഗരങ്ങളിലെയും ട്രാഫിക്കിൽ നിന്ന് പതിവുപോലെ പലരും സോഷ്യൽ മീഡിയയിൽ ട്രോളുമായി ഇറങ്ങിയിട്ടുണ്ട്. ഡല്‍ഹിയിലും മുംബൈയിലും പണിമുടക്ക്​ കാര്യമായ ചലനം ഉണ്ടാക്കിയില്ല.

Image may contain: 1 person, sky and outdoor

കോല്‍ക്കത്തയിലും പശ്ചിമബംഗാളിലെ ഹൗറയിലും സമരക്കാര്‍ ട്രെയിന്‍ തടഞ്ഞെങ്കിലും സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. കേരളത്തിലും തിരുവനന്തപുരത്തു വേണാട് എക്സ്പ്രസ്സ് സമരക്കാർ തടഞ്ഞു. ഒന്നരമണിക്കൂർ ഇതുമൂലം ട്രെയിൻ തടസപ്പെട്ടിരുന്നു. പണിമുടക്ക്​ കാരണം തൊഴിലാളികള്‍ക്ക്​ ഇന്നും നാളെയും​ ശമ്പളത്തോടു കൂടിയുള്ള അവധിയോ അർദ്ധ അവധിയോ നല്‍കാനാവില്ലെന്ന്​ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു.

മുംബൈയിലും ഹൈദരാബാദിലും ബാംഗ്ലൂരിലും നിന്നാണ് പലരും ഫോട്ടോയെടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടിരിക്കുന്നത്. തെലങ്കാനയിൽ പണിമുടക്ക് യാതൊരു തരത്തിലും ബാധിച്ചില്ല. പതിവുപോലെ സ്‌കൂളുകളും ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button