മുംബൈ: ശസ്ത്രക്രിയയ്ക്കു 30 ദിവസം മുമ്പുള്ള പരിശോധനാ ചെലവുകളുടെ ഇന്‍ഷൂറന്‍സില്‍ സുപ്രധാന തീരുമാനവുമായി മുംബൈ ഉപഭോക്തൃ കോടതി. പരിശോധനാ ചെവലുകള്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ബാധകമാണെന്ന് കോടതി അറിയിച്ചു. എംആര്‍ഐ സ്‌കാനിന്റെ ചെലവ് നല്‍കാന്‍ വിസമ്മതിച്ച ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിക്കെതിരെ ഡോംബിവ്‌ലി സ്വദേശി നല്‍കിയ പരാതിയിലാണ് വിധി.
ഹര്‍ജിക്കാരന്റെ മകന്റെ കാല്‍മുട്ട് ശ്ത്രക്രിയക്കായി 58,000 രൂപ ഇയാള്‍ ക്ലെയിം ചെയ്തിരുന്നു. എന്നാല്‍ ശ്ത്രിക്രിയക്കു 30 ദിവസം മുമ്പ് ചെയ്ത പരിശോധനയ്ക്കുള്ള ചെലവുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് ഇന്‍ഷൂറന്‍സ് കമ്പനി അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
Post Your Comments