കാബ് സർവീസ് വൈകിയതിനെ തുടർന്ന് ഊബറിനെതിരെ നടപടി സ്വീകരിച്ച് മുംബൈയിലെ ഉപഭോക്തൃ കോടതി. റിപ്പോർട്ടുകൾ പ്രകാരം, കാബ് സർവീസ് വൈകിയതിനെ തുടർന്ന് കൃത്യ സമയത്ത് എത്താനാവാതെ യാത്രക്കാരിക്ക് വിമാന യാത്ര നഷ്ടമായെന്ന പരാതിയെ തുടർന്നാണ് നടപടി. 20,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 2018 ജൂൺ 12 നാണ് കേസിനാസ്പദമായ സംഭവം.
മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത കവിത ശർമ്മയെന്ന യാത്രക്കാരിക്കാണ് കാബ് സർവീസ് വൈകിയതോടെ യാത്ര നഷ്ടമായത്. മുംബൈയിലെ വീട്ടിൽ നിന്ന് 34 കിലോമീറ്റർ അകലെയുള്ള എയർപോർട്ടിലേക്ക് എത്താനാണ് ഊബർ ടാക്സി ബുക്ക് ചെയ്തത്. 14 മിനിറ്റ് വൈകിയെത്തിയ ഊബർ കാബ് സിഎൻജി വാങ്ങാൻ വീണ്ടും സമയം പാഴാക്കിയെന്നും പരാതിപ്പെട്ടു. എയർപോർട്ടിൽ എത്താൻ എടുക്കുന്ന സമയം വൈകിട്ട് അഞ്ചു മണി കാണിച്ചെങ്കിലും കാബ് എത്തിയത് 5.23 നാണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി.
ഊബർ ഇന്ത്യയ്ക്കെതിരെ താനയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലാണ് പരാതി സമർപ്പിച്ചത്. ഡോംബിവ്‌ലിയിൽ നിന്നുള്ള അഭിഭാഷക കൂടിയാണ് പരാതിക്കാരിയായ കവിത ശർമ്മ . മാനസിക സമ്മർദ്ദം ഉണ്ടാക്കിയതിന് 10,000 രൂപയും വ്യവഹാര ചെലവിന് 10,000 രൂപയുമടക്കം ആകെ 20,000 രൂപയാണ് ഊബറിന് പിഴയിട്ടത്.
Post Your Comments