ഇൻഷുറൻസ് രംഗത്ത് പുതിയ കാൽവെപ്പുമായി ന്യൂ ഇന്ത്യ അഷ്വറൻസ്. റിപ്പോർട്ടുകൾ പ്രകാരം, ഷുവറിറ്റി ബോണ്ട് ബിസിനസാണ് ന്യൂ ഇന്ത്യ അഷ്വറൻസ് ആരംഭിക്കുന്നത്. രാജ്യത്ത് ഇത്തരം ബോണ്ടുകൾ വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ ഇൻഷുറൻസ് കമ്പനി എന്ന നേട്ടവും ന്യൂ ഇന്ത്യ അഷ്വറൻസ് സ്വന്തമാക്കിയിട്ടുണ്ട്.
മികച്ച പേയ്മെന്റ്, പ്രകടനം, ഫ്ലെക്സിബിലിറ്റി എന്നിവ ഉറപ്പുനൽകുന്ന, നിയമപരമായി നടപ്പിലാക്കാൻ കഴിയുന്ന ത്രികക്ഷി കരാറുകളെയാണ് ജാമ്യ ബോർഡുകൾ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പ്രോജക്ട് നടപ്പിലാക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വന്നാൽ, ഇൻഷുറൻസ് കമ്പനി പ്രീമിയത്തിന് ഒരു അണ്ടർ റൈറ്റിംഗ് ഗ്യാരന്റി വാഗ്ദാനം ചെയ്യുന്നു. അതേസമയം, ചെറിയ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പർമാരെ വലിയ കരാറുകൾക്കായി കൂടുതൽ സ്ഥാപിതമായ വലിയ കമ്പനികളുമായി മത്സരിക്കാൻ ജാമ്യ ബോണ്ടുകൾക്ക് കഴിയുന്നതാണ്.
രാജ്യത്തെ ഏറ്റവും വലിയ നോൺ- ലൈഫ് ഇതര കമ്പനിയാണ് ന്യൂ ഇന്ത്യ അഷ്വറൻസ്. 2022 ഡിസംബറിൽ ഇന്ത്യയിലെ ആദ്യത്തെ ഷുഗറിറ്റി ബോർഡ് പുറത്തിറക്കിയത് സ്വകാര്യ മേഖലയിലെ പൊതു ഇൻഷുർ കമ്പനിയായ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസാണ്. ഇൻഷുറൻസ് റെഗുലേറ്ററായ ഐആർഡിഎഐ 2022 ഏപ്രിൽ മുതലാണ് സെക്യൂരിറ്റി ഇൻഷുറൻസ് ബോണ്ടുകൾ ഇഷ്യൂ ചെയ്യാൻ ജനറൽ ഇൻഷുറർമാർക്ക് അനുവാദം നൽകിയത്.
Post Your Comments