Latest NewsKerala

വിശ്വാസികളാണോ ദർശനം നടത്തിയ യുവതികളെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി : യുവതികൾ ശബരിമയിൽ ദർശനം നടത്തിയ സംഭവത്തിൽ സർക്കാർ വിശദമായ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ഉത്തരവ്. ശബരിമലയിൽ എത്തിയ യുവതികൾക്ക് അജണ്ടയുണ്ടോയെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു.

ശബരിമലയിൽ സർക്കാരിന്റെയോ പോലീസിന്റെയോ പ്രകടനങ്ങൾ ശബരിമലയിൽ അനുവദിക്കില്ലെന്നും അതുകൊണ്ട് സർക്കാർ സത്യവാങ്മൂലം നൽകണമെന്നും കോടതി വ്യക്തമാക്കി.വിശ്വാസികളാണോ ദർശനം നടത്തിയ യുവതികളെന്നും ഇവർ ദർശനം നടത്തിയത് പ്രത്യേകമായി എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോ എന്നും കോടതി ചോദിച്ചു.ശബരിമല വിശ്വാസികൾക്കുള്ള ഇടമാണെന്നും നിയമ ലംഘനം നടക്കുന്നത് പോലീസ് സുരക്ഷയിലാണെന്നും കോടതി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button