Latest NewsNattuvartha

തൊഴിൽ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഇരിപ്പിടം; നിയമം കർശനമാക്കാൻ തൊഴിൽ വകുപ്പിന്റെ പരിശോധന

വസ്ത്ര വ്യാപാര സ്ഥാപനങ്ങളും , ജ്വല്ലറികളും ഉൾപ്പെടെ സ്ഥാപനങ്ങളിലാണ് പ്രധാനമായും പരിശോധന

കാക്കനാട്; തൊഴിൽ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഇരിപ്പിടം നൽകണമെന്ന നിയമം കർശനമാക്കാൻ തൊഴിൽ വകുപ്പ് പരിശോധന വ്യാപകമാക്കി.

വസ്ത്ര വ്യാപാര സ്ഥാപനങ്ങളും , ജ്വല്ലറികളും ഉൾപ്പെടെ സ്ഥാപനങ്ങളിലാണ് പ്രധാനമായും പരിശോധന. ജീവനക്കാർക്ക് ഇരിപ്പിടം ഒരുക്കാത്ത സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽനോട്ടീസ് നൽകി.

അടുത്ത പരിശോധനയിൽ ഇരിപ്പിടം നിഷേധിച്ചതായി കണ്ടെത്തിയാൽ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും. ജീവനക്കാർക്ക് ഇരിപ്പിടം ഒരുക്കിയവരെ തൊഴിൽ വകുപ്പ് അനുമോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button