Latest NewsKeralaNews

പുകവണ്ടികൾക്ക് പിടി വീഴും; വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത് വാഹന പുക പരിശോധന കാര്യക്ഷമമല്ലെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു

തിരുവനന്തപുരം: അമിതമായി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെ പൂട്ടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം പ്രത്യേക പരിശോധന നടത്തും. ഈ മാസം 15 മുതൽ 30 വരെ പ്രത്യേക പരിശോധന നടത്താനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

Also Read: കൊലയ്ക്ക് മുമ്പ് ചിലര്‍ ഫോണില്‍ സംസാരിക്കുന്നതായി ദൃശ്യത്തില്‍; മൻസൂര്‍ വധത്തിൽ ചുരുളഴിയുമ്പോൾ

മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹരിത ട്രിബ്യൂണൽ അടുത്തിടെ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിശോധനയിൽ അമിതമായി പുക പുറംതള്ളുന്ന വാഹനങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കും.

സംസ്ഥാനത്ത് വാഹന പുക പരിശോധന കാര്യക്ഷമമല്ലെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. വാഹനം പരിശോധിക്കാതെയും കൃത്രിമ പരിശോധനാ ഫലം രേഖപ്പെടുത്തിയും സർട്ടിഫിക്കറ്റുകൾ നൽകുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. അതേസമയം, സംസ്ഥാനത്തെ പുക പരിശോധന കേന്ദ്രങ്ങൾ ഓൺലൈനാക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിൽ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button