ന്യൂ ഡൽഹി : അയോധ്യ കേസ് ഭരണഘടനാ ബെഞ്ചിലേക്ക്. ഈ മാസം 10നു ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഭരണഘടനാപരമായ വിഷയങ്ങളുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരെ ഉള്‍പ്പെടുത്തി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് പുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്ഡേ, എൻ വി രമണ, യു യു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവർ അഞ്ചംഗ ബെഞ്ചിലുണ്ടാകും.
Post Your Comments