കൊച്ചി : സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലോ പരിസരത്തോ സംഘടനകളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പരസ്യ ബാനറുകളോ ബോര്‍ഡുകളോ സ്ഥാപിക്കുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവായി.
ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് റവന്യു വകുപ്പിന്റെ നടപടി. ആഡീഷണല്‍ ചീഫ് സെക്രട്ടറി അടിയന്തര പ്രാധാന്യത്തോടെയാണ് ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും കൈമാറി
Post Your Comments