മനാമ : സ്ത്രീകളുടെ സംരക്ഷണത്തിനായി പുതിയ നയമവുമായി സൗദി മന്ത്രാലയം രംഗത്തെത്തി. പുതിയ ഉത്തരവ് പ്രകാരം വിവാഹവും വിവാഹമോചനവും എസ്എംഎസ് വഴി സത്രീകളെ അറിയിക്കും.
സാധാരണയായി വിവാഹമോചനം നടന്ന വിവരം സ്ത്രീകള്‍ അറിയുന്നത് വളരെ വൈകിയായിരിക്കും . അതിനാല്‍ വിവാഹ മോചനം നേടിയ ശേഷവും പല സ്ത്രീകള്‍ക്കും ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനമേല്‍ക്കേണ്ടി വരാറുണ്ട്. ഇത്തരമൊരു കേസ് അടുത്തിടെ കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു, ഈ സാഹചര്യത്തിലാണ് പുതിയ നിയമവുമായി സൗദി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
വിവാഹമോചന കേസ് ഫയല്‍ ചെയ്താല്‍ ഈ നിയമ പ്രകാരം കുടുംബ കോടതി സ്ത്രീയുടെ ഫോണിലേക്ക് എസ്എംഎസ് അയച്ച് കാര്യം അറിയിക്കണം. എന്നാല്‍ വിവാഹമോചനം എന്ന് നേരിട്ട് പറയാതെ കുടുംബ കോടതിയെ അത്യാവിശ്യമായി ബന്ധപ്പെടണം എന്ന തരത്തിലായിരിക്കും സന്ദേശത്തിലെ ഉള്ളടക്കം.
Post Your Comments