റായ്പൂര്‍: ദുര്‍മന്ത്രവാദിയായ മകൻ അമ്മയെ കൊന്ന് ചോരകുടിച്ചു. ചത്തീസ്ഗഡിലാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം. നരബലിക്കായി അമ്മയെ കൊന്ന് രക്തം കുടിച്ച ശേഷം മൃതദേഹം വെട്ടിനുറുക്കി കത്തിക്കുകയായിരുന്നു. ദിലീപ് യാദവ് എന്ന 27കാരനാണ് അമ്മ സുമരിയയെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്.
കോര്‍ബ ജില്ലയിലെ കുഗ്രാമത്തില്‍ ജനുവരി ഒന്നിന് നടന്ന സംഭവം ശനിയാഴ്ചയാണു പുറംലോകം അറിഞ്ഞത്. സംഭവത്തിന് ദൃക്സാക്ഷിയായതിന്റെ മാനസികാഘാതത്തിലായിരുന്ന അയല്‍ക്കാരി സമിറന് യാദവ് രണ്ട് ദിവസത്തിന് ശേഷമാണ് പോലീസില്‍ അറിയിച്ചത്. കോടാലി ഉപയോഗിച്ച് മകന് അമ്മയുടെ കഴുത്തിലും നെഞ്ചിലും തലയിലും വെട്ടുന്നത് ഇവര്‍ നേരിട്ടുകണ്ടു. സുമരിയ പ്രാണവേദനയില്‍ പുളയുമ്ബോള്‍ മകന് രക്തം കുടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മൃതദേഹം വെട്ടിനുറുക്കി തീയിലെറിഞ്ഞു.
ദിലീപ് വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നതായും നരബലിയെക്കുറിച്ച് സംസാരിച്ചിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു. തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരി അമ്മയാണെന്നും അവര്‍ ദുര്‍മന്ത്രവാദിയാണെന്നും ഇയാള്‍ അധിക്ഷേപിച്ചിരുന്നു.അച്ഛന്റെയും സഹോദരന്റെയും മരണത്തിലും ഭാര്യ വിട്ടുപോയതിലും ദിലീപ് അമ്മയെ കുറ്റപ്പെടുത്തിയിരുന്നു. ഒളിവിലായ പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments