കലാങ്ങുട്ടെ•ഗോവയില്‍ കലാങ്ങുട്ടെ-കാന്‍ഡോലിം ബീച്ച് മേഖലയില്‍ പെണ്‍വാണിഭം നടത്തി വന്ന ഹരിയാന സ്വദേശിയെ കലാങ്ങുട്ടെ പോലീസ് അറസ്റ്റ് ചെയ്തു. വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിപ്പിക്കപ്പെട്ട രണ്ട് യുവതികളെ റെയ്ഡിനിടെ പോലീസ് രക്ഷപ്പെടുത്തി.
പിടിയിലായ സാമ്രാട്ട് ഫൂല്‍സിംഗ് പെണ്‍വാണിഭം നടത്തുന്നതായ രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇടപാടുകാരന്‍ എന്ന വ്യാജേന സമീപിച്ചാണ് പോലീസ് ഇയാളെ കുടുക്കിയത്.
ശനിയാഴ്ച രാത്രി ഒരു റിസോര്‍ട്ടില്‍ യുവതികളെ നല്‍കാന്‍ എത്തിയപ്പോഴാണ് പോലീസ് ഫൂല്‍സിംഗിനെ പിടികൂടിയത്.
ഹരിയാന സ്വദേശിയായ ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 370, 370 (3) പ്രകാരവും അനാശാസ്യം (തടയല്‍) നിയമത്തിലെ വകുപ്പ് 4,5,7 പ്രകാരവും പോലീസ് കേസെടുത്തു.
പോലീസ് ഇയാളുടെ പക്കല്‍ നിന്നും ഒരു മൊബൈല്‍ ഫോണും 10,000 രൂപയും ഒരു ഇരുചക്ര വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
രക്ഷപ്പെടുത്തിയ വനിതകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Post Your Comments