മീനച്ചൽ: മീനച്ചിലാറ്റില്‍ കീടനാശിനി കലക്കി മീന്‍പിടുത്തം വ്യാപകമാകുന്നു. കീടനാശിനി പ്രയോഗം മൂലം ആറ്റില്‍ മീനുകൾ ചത്തുപൊങ്ങുന്നത് ദുര്‍ഗന്ധം പരത്തുകയാണ്. അമിതമായ കീടനാശിനി പ്രയോഗം മൂലം ആറ്റില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും മറ്റു തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ സംഘങ്ങള്‍ കീടനാശിനികള്‍ കലര്‍ത്തി മീന്‍പിടിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് പരിശോധന തുടങ്ങിയതോടെയാണ് നിര്‍ത്തിയത്. വെള്ളമൊഴുക്ക് കുറഞ്ഞതോടെ സംഘത്തിന്റെ പ്രവര്‍ത്തനം സജീവമായിരിക്കുകയാണ്. അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് റെസിഡന്‍സ് അസോസിയേഷനുകളുടെ ഭാരവാഹികള്‍ അധ്യക്ഷത വഹിച്ചു.
Post Your Comments