CinemaMollywoodEntertainment

ആദ്യം ജഗതി ശ്രീകുമാര്‍, മോഹന്‍ലാല്‍ പെട്ടെന്ന് തിരുത്തി മമ്മുക്ക മതി!!

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച സിനിമകളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ജോഷി സംവിധാനം ചെയ്ത ‘നമ്പര്‍ 20 മദ്രാസ്‌ മെയില്‍’.

മലയാള സിനിമയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്ന സൂപ്പര്‍ താരങ്ങളായി മമ്മൂട്ടിയും മോഹന്‍ലാലും വിലസുമ്പോള്‍ ഇവരുടെ കൂട്ടുകെട്ടില്‍ പിറവിയെടുത്ത നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് ഇന്നും കാണാന്‍ രസം തോന്നുന്ന കാഴ്ചാനുഭാവമാണ്.

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച സിനിമകളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ജോഷി സംവിധാനം ചെയ്ത ‘നമ്പര്‍ 20 മദ്രാസ്‌ മെയില്‍’. 1990-ല്‍ പുറത്തിറങ്ങിയ ‘നമ്പര്‍ 20 മദ്രാസ്‌ മെയില്‍’ സൂപ്പര്‍ ഹിറ്റ് ചിത്രമായി തിയേറ്ററില്‍ നിറഞ്ഞോടിയിരുന്നു. ഡെന്നിസ് ജോസഫ് ആണ് സിനിമയുടെ രചന നിര്‍വഹിച്ചത്. മോഹന്‍ലാല്‍ ലീഡ് റോള്‍ ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി മമ്മൂട്ടി എന്ന സൂപ്പര്‍ താരമായി അഭിനയിച്ചത് പ്രേക്ഷകര്‍ക്ക് വലിയ രീതിയിലുള്ള കൗതുകമുണ്ടാക്കി, എന്നാല്‍ മമ്മൂട്ടിയുടെ വേഷത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് ജഗതി ശ്രീകുമാറിനെയാണ്. സിനിമയുടെ പ്രാരംഭ ചര്‍ച്ചയ്ക്കിടെ മോഹന്‍ലാല്‍ തന്നെയാണ് മമ്മൂട്ടിയുടെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ താന്‍ ഹീറോയായി അഭിനയിക്കുന്ന സിനിമയില്‍ മമ്മൂട്ടിയെ ഗസ്റ്റ് റോളില്‍ അഭിനയിക്കാന്‍ വിളിക്കാന്‍ മോഹന്‍ലാലിന് മടി തോന്നിയിരുന്നു. ഒടുവില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് മമ്മൂട്ടിയോട് കാര്യം പറയുകയും മമ്മൂട്ടി ആ വേഷം സ്നേഹ്ഹപൂര്‍വ്വം സ്വീകരിക്കുകയുമായിരുന്നു.

നമ്പര്‍ 20 മദ്രാസ്‌ മെയിലില്‍ നടക്കുന്ന ഒരു കൊലപാതക കഥയുടെ ചുരുളഴിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയുമടക്കം നിരവധി താരങ്ങളാണ് അഭിനയിച്ചത്. ജഗദീഷ്, ഇന്നസെന്റ്, മണിയന്‍പിള്ള രാജു, ജഗതി ശ്രീകുമാര്‍, അശോകന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button