രംഗിയ: ഇന്‍ഷ്വറന്‍സ് ഏജന്റായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഗോഹട്ടി ഐഐടി അധ്യാപകന് ആസാമില്‍ അറസ്റ്റില്‍. ഐഐടി ഗണിതശാസ്ത്ര വിഭാഗം അധ്യാപകനായ കെ.വി.ശ്രീകാന്തിനെയാണ് നോര്‍ത്ത് ഗോഹട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചയാണ് യുവതി പീഡനം സംബന്ധിച്ചു പോലീസില്‍ പരാതി നല്‍കിയത്. പോളിസി എടുക്കാമെന്നു വാഗ്ദാനം ചെയ്തു വിളിച്ചുവരുത്തിയ യുവതിയെ അധ്യാപകന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നു പരാതിയില്‍ പറയുന്നു. ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത അധ്യാപകന്റെ അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തി.
Post Your Comments