കണ്ണൂര്‍ : എഴുത്തുകാര്‍ പിറുപിറിത്താല്‍ തന്നെ സമൂഹം ശ്രദ്ധിക്കുമെന്ന കാലത്തില്‍ മാറ്റം വന്നെന്നും എഴുത്തുകാര്‍ ഉച്ചത്തില്‍ ശബ്ദിക്കുകയോ അല്ലെങ്കില്‍ വിവാദമുണ്ടാക്കുകയോ ചെയ്യേണ്ട കാലമാണെന്നും കഥാകൃത്ത് എം.മുകുന്ദന്‍.
എഴുത്തുകാര്‍ വായനക്കാരന്റെ തലയിലല്ല, ഹൃദയത്തിലാണ് ജീവിക്കേണ്ടത്. വായനക്കാരന്റെ ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുവാന്‍ എഴുത്തുകാര്‍ക്ക് കഴിയണം. എഴുത്തുകാരെ വായനക്കാര്‍ കൊണ്ടു നടന്നിരുന്ന കാലം ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ന് എഴുത്തുകാര്‍ ആഘോഷിക്കപ്പെടുന്നുണ്ട്.എന്നാല്‍ അവര്‍ക്ക് ചുറ്റും ആഘോഷിക്കപ്പെടാത്ത നൂറുകണക്കിന് എഴുത്തുകാരുമുണ്ട്. കണ്ണൂരില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരി്ക്കുകയായിരുന്നു അദ്ദേഹം.
Post Your Comments