UAELatest News

ജോണ്‍സണ്‍സ് ബേബി പൌഡര്‍ സുരക്ഷിതമോ? ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രതികരണം

ദുബായ്•യു.എ.ഇ വിപണിയില്‍ ലഭ്യമായ ജോണ്‍സണ്‍സ് ബേബി പൌഡര്‍ ഉപയോഗത്തിന് സുരക്ഷിതമാണെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ സ്ഥിരീകരണം. ബഹുരാഷ്ട്ര കമ്പനിയായ ജോണ്‍സണ്‍സിന്റെ ബേബി പൌഡര്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് നിരവധി രാജ്യങ്ങളില്‍ നിയമക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിനിടെയാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ വിശദീകരണം.

സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ ഉത്പന്നത്തിന്റെ സാമ്പിളുകള്‍ ആനുകാലികമായി പരിശോധിക്കാരുണ്ടെന്നും നടത്താറുണ്ടെന്നും ദുബായ് മുനിസിപ്പാലിറ്റി ആരോഗ്യ സുരക്ഷാ വകുപ്പ് ഡയറക്ടര്‍ രേധാ സല്‍മാന്‍ പറഞ്ഞു.

സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ആ ഉത്പന്നം യു.എ.ഇ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗന്ദര്യ വര്‍ദ്ധക, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ യു.എ.ഇയില്‍ ഇറക്കുമതി ചെയ്യുന്നതും നിര്‍മ്മിക്കുന്നതും കര്‍ശന നിയന്ത്രണത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക സവിശേഷതകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ഒരു ഉത്പന്നവും യു.എ.ഇ വിപണിയില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button