കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല ബേബി പൗഡര്‍ ഏറെ പ്രയോജനപ്പെടുന്നത് വലിയവര്‍ക്കാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. മേക്കപ്പ് ചെയ്യുന്ന സമയങ്ങളില്‍ മേക്കപ്പ് അധികസമയം നില്‍ക്കുവാനും മേക്കപ്പ് ഒലിച്ചുപോകാതിരിക്കാനും ബേബി പൗഡര്‍ സഹായിക്കും. മേക്കപ്പ് ചെയ്തതിനു ശേഷം അല്‍പ്പം ബേബി ബൗഡറിട്ടാല്‍ മേക്കപ്പ് അധിക സമയം നില്‍ക്കും.
Also Read : തെറ്റായ രീതിയിൽ മേക്കപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എന്നാല്‍ ഇതുമാത്രമല്ല മേക്കപ്പിന്റെ ഗുണങ്ങള്‍. ചെരിപ്പിനും ഷൂസിനുമെല്ലാം ദുര്‍ഗന്ധമെങ്കില്‍ അല്‍പം ബേബി പൗഡര്‍ ഇട്ടു നോക്കൂ. ഇവ വിയര്‍പ്പു വലിച്ചെടുക്കും. സുഗന്ധവുമുണ്ടാകും. ബീച്ചില്‍ പോയാല്‍ വസ്ത്രങ്ങളിലും ദേഹത്തും മണല്‍ പറ്റുന്നത് സാധാരണം. അല്‍പം ബേബി പൗഡര്‍ ഇട്ടു തട്ടിക്കളഞ്ഞു നോക്കൂ. മണല്‍ വേഗത്തില്‍ പോകും.
ചൂടുള്ള കാലാവസ്ഥയെങ്കില്‍ കിടക്കുന്നതിനു മുന്‍പ് ബെഡ്ഷീററില്‍ അല്‍പം ബേബി പൗഡര്‍ വിതറുക. ഇത് ചൂടു വലിച്ചെടുക്കും. പെറ്റ് ക്ലീനറായി ഇത് ഉപയോഗിയ്ക്കാം.അല്‍പം ബേബി പൗഡര്‍ കയ്യിലെടുത്ത് പെറ്റിന്റെ രോമങ്ങളില്‍ ഇടാം. പിന്നീട് ബ്രഷ് ഉപയോഗിച്ചു കഴുകിക്കളയാം. ഇത് ഇവയ്ക്ക് സുഗന്ധവും വൃത്തിയും നല്‍കും.
Post Your Comments