Life Style

ബേബി പൗഡറിന് ഇങ്ങനെയുമുണ്ട് ചില ഗുണങ്ങൾ !

ഒരു കുഞ്ഞു ജനിക്കുമ്പോൾ ഏറ്റവും കൂടുതൽ ലഭിക്കുന്ന ഒരു സമ്മാനമാണ് ബേബി പൗഡർ. ഇത്തരം പൗഡറുകൾക്കൊണ്ട് വേറെയും ചില ഗുണങ്ങളുണ്ട് അതെന്താണെന്ന് അറിയാം.

 

ഷാംപൂവിനു പകരം

എണ്ണമയത്തോടെ മുടിയിരിക്കുന്നു എന്നാല്‍ ഷാംപൂ ചെയ്യാനൊട്ടു സമയവും ഇല്ല. ഈ സാഹചര്യത്തില്‍ പൗഡര്‍ തലയോട്ടിയില്‍ വിതറാം. എന്നിട്ടു നന്നായി മുടി ചീകിയാല്‍ മതിയാകും

തുണിയിലെ കറയകറ്റാന്‍

തുണിയില്‍ കടുത്ത കറയുള്ള ഭാഗത്തില്‍ ഇരുവശവും പൗഡര്‍ വിതറുക. ഒരു മണിക്കൂറിനു ശേഷം തുണി സോപ്പില്‍ക്കഴുകി തണലത്തിട്ട് ഉണക്കിയെടുക്കാം. ഗ്രീസ് മുതലായ എണ്ണമയമുള്ള കറകള്‍ പോകാന്‍ ഇവ ബെസ്റ്റ് ആണ്.

മാലയില്‍ കുരുക്ക് വീണാല്‍

മാലകളില്‍ വീണ കുരുക്ക് അഴിച്ചെടുക്കാന്‍ അൽപം പൗഡര്‍ കുരുക്കില്‍ വിതറാം. എന്നിട്ടു വിരലുകള്‍ കൊണ്ട് അമര്‍ത്തി തിരുമ്മാം, കുരുക്ക് എളുപ്പത്തില്‍ അഴിഞ്ഞു പോരും.

കണ്‍പീലികള്‍ക്കു കട്ടിതോന്നാന്‍

മസ്ക്കാര ആദ്യ കോട്ടിട്ട ശേഷം ബ്രഷ് ഉപയോഗിച്ചു പൗഡര്‍ പുരട്ടുക.ഇതിനായി ഉപയോഗിച്ചു തീര്‍ന്ന മസ്കാരയുടെ ബ്രഷ് മാറ്റിവയ്ക്കാം. പൗഡര്‍ പുരട്ടിയ ശേഷം ഒരു കോട്ട് മസ്ക്കാര കൂടെ ഇടാം.

ചെരുപ്പില്‍ നിന്നു മണ്ണ് കളയാം

കടപ്പുറത്ത് ഒന്നു കറങ്ങിയിട്ടു വന്നാല്‍ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയപ്രശ്നം ഇതാണ്. കാലിലും ചെരുപ്പിലും ഒക്കെ പറ്റിപിടിച്ചിരിക്കുന്ന നനഞ്ഞ മണല്‍ത്തരികള്‍. ഇനി ഇത്തരം സാഹചര്യങ്ങളില്‍ കാറില്‍ പൗഡര്‍ കരുതാം. കാലിലും ചെരുപ്പിലും വിതറുമ്പോള്‍ പൗഡര്‍ നനവ്ു വലിച്ചെടുക്കും. അതുകൊണ്ടുതന്നെ കുടയുമ്പോള്‍ മണല്‍ എളുപ്പത്തില്‍ ഉതിര്‍ന്നു പോവുകയും ചെയ്യും.

ബെഡ് ഷീറ്റിനു പുതുമ നല്‍കാം

ഷീറ്റുകള്‍ക്കിടയില്‍ പൗഡര്‍ വിതറാം. ഇതിന്‍റെ മണം പുതുമയും റിലാക്സേഷനും നല്‍കും, പ്രത്യേകിച്ചും ചൂടുള്ള ദിവസങ്ങളില്‍.

ലതര്‍ തുണികള്‍ തിളങ്ങാന്‍

പൗഡര്‍ വിതറിയിട്ടു മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് പതുക്കെ ഉരച്ചതിനു ശേഷം തുടച്ചെടുക്കാം.

കാലിലെ അമിതവിയര്‍പ്പ്

ചിലര്‍ക്ക് കാല്‍ അധികമായി വിയര്‍ക്കും. രൂക്ഷമായ വിയര്‍പ്പുമണവും ഉണ്ടാകും. സോക്സ് ഇടുന്നതിനു മുന്‍പ് പൗഡര്‍ ഇടുന്നത് ഇതു നിയന്ത്രിക്കാന്‍ സഹായിക്കും.

വാക്സ് ചെയ്യുമ്പോള്‍ വേദന കുറയ്ക്കാം

വാക്സ് പുരട്ടുന്നതിനു മുമ്പേ പൗഡര്‍ വിതറുക. ഇതു വാക്സ്പശ അമിതമായി ചര്‍മ്മത്തില്‍ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കും. ഇവേദന കുറയ്ക്കാനും അസ്വസ്ഥത ഒഴിവാക്കാനും സഹായിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button