Latest NewsKerala

വിദേശി ദമ്പതികളുമായി പോയ വഞ്ചിവീട് കത്തിനശിച്ചു; സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലപ്പുഴ: വിദേശി ദമ്പതികളുമായി പോയ വഞ്ചിവീട് കത്തിനശിച്ചു. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് യുകെ സ്വദേശികളായ ദമ്ബതികള്‍ അപകടം കൂടാതെ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ മാര്‍ത്താണ്ഡം കായലിലാണ് അപകടമുണ്ടായത്. കുമരകത്തെ റിസോര്‍ട്ടില്‍ തങ്ങുകയായിരുന്ന പീറ്റും അലക്‌സാന്ഡ്രിയയും വഞ്ചിവീട്ടില്‍ കയറി ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് തീപിടുത്തമുണ്ടായത്. ഭക്ഷണം കഴിക്കുന്നതിനിടെ വഞ്ചിവീടിന്റെ അടിത്തട്ടില്‍ നിന്ന് പുക ഉയരുന്നതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു.

ഒട്ടും താമസിക്കാതെ തന്നെ ജീവനക്കാർ അഗ്നിശമന ഉപകരണങ്ങളുടെ സഹായത്താല്‍ തീയണക്കാന്‍ ശ്രമിച്ചു. എന്നാൽ തീ പടർന്നതോടെ ഇത് പരാജയപ്പെടുകയായിരുന്നു. ഉടൻ തന്നെ സഞ്ചാരികളെ പുറത്തിറക്കി മറ്റൊരു ബോട്ടില്‍ സുരക്ഷിതായി റിസോര്‍ട്ടില്‍ എത്തിച്ചു. പക്ഷേ, വഞ്ചിവീട് അപ്പോഴേക്കും പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. തീയണക്കാന്‍ ആലപ്പുഴയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും വെള്ളം പമ്ബുചെയ്യാന്‍ ഉപയോഗിക്കുന്ന മോട്ടോര്‍ പ്രവര്‍ത്തിക്കാത്തത് ആശങ്കയുണ്ടാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button