![PRIVATE BUS ACCIDENT PEOPLE INJURED](/wp-content/uploads/2018/06/ACCIDENT.png)
കായംകുളം : കെപി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷനു കിഴക്കുകുളം ഭാഗത്ത് വെച്ചാണ് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍ . ബസുകളുടെ മത്സര ഓട്ടമാണ് കൂട്ടിയിടിക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അടൂര്‍ ഭാഗത്തേക്കു പോയ കവിതാ ബസിന്റെ പിന്നില്‍ മേരി മാത ബസ് ഇടിക്കുകയായിരുന്നു. മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ട്. .
പരിക്കേറ്റ രണ്ടു ബസുകളിലെയും യാത്രക്കാരായ പുള്ളിക്കണക്ക് ഉദയഭവനം ഗോപിക (17), കട്ടച്ചിറ, കൊച്ചുതറയില്‍ അന്ന (17), പുതുപ്പള്ളി ക്രാശ്ശേരില്‍ വിജിത (17), അറുനൂറ്റിമംഗലം പനയില്‍ മോഹിനി (54), പുള്ളിക്കണക്ക് വൈഷ്ണവി വിലാസം ദേവപ്രിയ (17), കോയിക്കല്‍ കൊട്ടക്കാട്ട് ഷൈനമ്മ (55), ചുനക്കര പായിപ്ര കിഴക്കതില്‍ ഭാസ്‌കരന്‍ (76), പുള്ളിക്കണക്ക് കൊച്ചയ്യത്ത് പാര്‍വതി (17), മങ്കുഴി പാര്‍വതി ഭവനത്തില്‍ പാര്‍വതി (17), ഭരണിക്കാവ് സതീര്‍ഥ്യയില്‍ ശ്രവണ (17), അറുനൂറ്റിമംഗലം പനയില്‍ സുഷമ (49), പള്ളിക്കല്‍ കപ്യാരേത്ത് പടീറ്റതില്‍ മിനി (40). എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments